Skip to main content

തെരഞ്ഞെടുപ്പ്‌ ചട്ടഭേദഗതി നീക്കം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം

തെരഞ്ഞെടുപ്പ്‌ പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്‌ രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത്‌ തടയാനുള്ള തെരഞ്ഞെടുപ്പ്‌ ചട്ട ദേഭഗതിനീക്കം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ രാഷ്‌ട്രീയ പാർടികളുമായി കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പ്‌ കമീഷൻ അവതരിപ്പിച്ചതാണ്‌ വീഡിയോ ചിത്രീകരണമടക്കമുള്ള ഡിജിറ്റൽ മാർഗങ്ങൾ.

ചട്ടഭേദഗതിക്കായി കമീഷനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തിയെന്നാണ്‌ മാധ്യമ റിപ്പോർട്ട്‌. എന്നാൽ കീഴ്‌വഴക്കങ്ങൾക്ക്‌ ലംഘിച്ച്‌, രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്താതെയാണ്‌ കമീഷൻ യോജിപ്പറിയിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ ചോദ്യം ചെയ്യാൻ പരാതിക്കാരന്‌ അവകാശമില്ലെന്ന കേന്ദ്രവാദം ദുരൂഹമാണ്‌. നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ്‌ ഈ സമീപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഉയർന്ന തെരഞ്ഞെടുപ്പ്‌ അട്ടിമറി ആരോപണം പോളിങ്‌ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിലേക്കും തുടർന്ന്‌ രണ്ടു മണ്ഡലങ്ങളിലെയും പകുതിയോളം ബൂത്തുകളിലെ റീപോളിങ്ങിലേക്കും നയിച്ചതാണ്‌ സിപിഐ എമ്മിന്റെ അനുഭവം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിലുള്ള സർക്കാരിന്റെ നടപടി പിന്തിരിപ്പനാണ്‌. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിർദേശം ഉടൻ പിൻവലിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.