Skip to main content

പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും പരിഹാസ്യം യുജിസി ചെയർമാൻ അവകാശപ്പെട്ടത് വർണാശ്രമവും ജാതി അധിഷ്ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്നതാണ് ഈ നിലപാട്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

________________________

ഖാപ്‌ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ രാജ്യത്ത്‌ ജനാധിപത്യവ്യവസ്ഥയുണ്ടെന്നും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ എം ജഗദേഷ്‌കുമാർ ഗവർണർമാർക്ക്‌ എഴുതിയ കത്ത്‌ പിൻവലിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനും പാർലമെന്റ്‌ പാസാക്കിയ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്കും എതിരാണ്‌ ചെയർമാന്റെ നടപടി.

ഭരണഘടനാദിനമായ നവംബർ 26ന്‌ ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്‌’ എന്ന വിഷയത്തിൽ 90 സർവകലാശാലയിലായി 90 പ്രഭാഷണമാണ്‌ യുജിസി ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യുജിസി ചെയർമാൻ അവകാശപ്പെട്ടത് പരിഹാസ്യമാണ്‌. ‘വർണാശ്രമ’വും ജാതി അധിഷ്‌ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്‌ക്കുന്നതാണ്‌ ഈ നിലപാട്‌.

യുജിസി ചെയർമാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ, ആർഎസ്‌എസും -ബിജെപിയും നിയമിച്ച ഗവർണർമാരെ നേരിട്ട്‌ സമീപിച്ചത്‌ അദ്ദേഹത്തിന്റെ അജൻഡ മുന്നോട്ട്‌ കൊണ്ടുപോകാനാണ്‌. ശാസ്‌ത്രീയചിന്തയും യുക്തിയും നശിപ്പിക്കാനും ഭരണഘടനയുടെ അടിത്തറ തകർക്കാനുമാണ്‌ ദേശീയ വിദ്യാഭ്യാസനയം വഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാകുന്നു. യുജിസിയുടെ ഈ നീക്കത്തിന്‌ ഉടൻ തടയിടാൻ ജനാധിപത്യബോധമുള്ളവർ മുന്നോട്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ടിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ടിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കേരള ബ്ലഡ്‌ ഡോണേഴ്സ്‌ ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷൻ മെഡിക്കൽ കോളേജ്‌ സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആതുര ശുശ്രൂഷയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ച വ്യക്തിത്വമായിരുന്നു.

കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം

സ. ടി പി രാമകൃഷ്‌ണന്‍

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം.

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം

സ. ടി പി രാമകൃഷ്‌ണന്‍

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം.

അഭിമാനകേരളം വീണ്ടും ചുവക്കാൻ സജ്ജമായിക്കഴിഞ്ഞു

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അഭിമാനകേരളം വീണ്ടും ചുവക്കാൻ സജ്ജമായിക്കഴിഞ്ഞു. ഓരോ മനുഷ്യനും അനിവാര്യമായ ഇടതുപക്ഷ വിജയത്തിനായി ഹൃദയം കൊണ്ട് പ്രവർത്തിച്ച അനുഭവമാണ് എങ്ങും. പേരാവൂരിൻ്റെ മണ്ണ് കെ കെ ശൈലജ ടീച്ചറുടെ അത്യുജ്വലമായ വിജയം ഉറപ്പാക്കുകയാണ്. ആവേശകരവും അവിസ്മരണീയവുമായിരുന്നു പേരാവൂരിലെ കൊട്ടിക്കലാശം.