Skip to main content

കേരളത്തിലെ സർവ്വകലാശാലകളിലെ 9 വൈസ്ചാൻസിലർമാരോട് രാജിവെക്കാനുള്ള ഗവർണറുടെ നിർദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളുടെയും ലംഘനം - ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരൻ

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

______________________

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. നാക് (NAAC) പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ്‌ കാണിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍മാരെ സ്ഥാനത്ത്‌ നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്‌.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ്‌ അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ്‌ ഗവര്‍ണറിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌. ആര്‍എസ്‌എസ്‌ നേതാവിനെ അങ്ങോട്ടുപോയികണ്ട്‌ മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനാണെന്ന്‌ ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്‌. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറ‍ഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്

സ. എം ബി രാജേഷ്

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറ‍ഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്.

 

കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം

സ. പിണറായി വിജയൻ

കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം.

കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി

സ പി. രാജീവ്

കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി.

 

കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി

സ പി എ മുഹമ്മദ്‌ റിയാസ്

കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി.