കടലാക്രമണത്തിൽ വീടുതകരുമെന്ന പേടിയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളുടെ മനസിൽ ആശ്വാസം അലയടിക്കുകയാണ്. അവർക്ക് എൽഡിഎഫ് സർക്കാർ
അടച്ചുറപ്പുള്ള താമസമൊരുക്കി നൽകിയിരിക്കുന്നു. ‘പുനർഗേഹം’ പദ്ധതിയിൽ നിർമിച്ച മുട്ടത്തറയിലെ 332 ഫ്ലാറ്റുകളുടെ താക്കോൽകൈമാറ്റം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. തീരദേശ ജനതയ്ക്ക് പ്രത്യാശയേകുന്ന ഫ്ലാറ്റുകൾക്ക് പ്രത്യാശ എന്നാണ് പേര്. നിർമാണം തുടങ്ങി മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റുകൾ കടലിന്റെ മക്കൾക്ക് കൈമാറാനായി.
കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസഹമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ‘പുനർഗേഹം' പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ സമഗ്ര വികസന മുന്നേറ്റത്തിന്റെ മറ്റൊരു തെളിവാണ് കടലിന്റെ മക്കളുടെ മുഖത്ത് വിരിയുന്ന ഈ പുഞ്ചിരികൾ.