Skip to main content

ലോകത്താകമാനം ഉണ്ടാകുന്ന പുരോഗമന ശക്തികളുടെ മുന്നേറ്റം പ്രധാനം

തീവ്ര വലതുപക്ഷത്തിന്റെ ആപൽക്കരമായ വളർച്ചയ്‌ക്കിടയിലും ലോകത്ത്‌ പലയിടങ്ങളിലും ഉണ്ടാകുന്ന പുരോഗമന ശക്തികളുടെ മുന്നേറ്റം പ്രധാനമാണ്. പുരോഗമനപ്രസ്ഥാനങ്ങൾക്ക് അനുകൂലമായ ജനകീയ മുന്നേറ്റങ്ങൾ നാടകീയമായി വിജയിക്കാനുള്ള സാധ്യതകൾ പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെടാം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീലങ്ക. ജനതാ വിമുക്തി പെരമുന അവിടെ പ്രസിഡന്റ്–പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം കൈവരിച്ചു. നേപ്പാളിൽ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയാണ്‌.

തമിഴ്‌നാട്ടിൽ ഡിഎംകെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള സമീപനമാണ് തമിഴ്‌നാട്‌ സർക്കാരിനോട് സിപിഐ എം പിന്തുടരുന്നത്. വിശാല വർഗീയ വിരുദ്ധ സമരവേദി വളർത്തി എടുക്കുന്നതിൽ തമിഴ്‌നാട്ടിൽ നല്ല പുരോഗതിയുണ്ട്. എന്നാൽ ഇടതുപക്ഷം ഇനിയും കൂടുതൽ ശക്തിപ്രാപിച്ചാലേ യഥാർഥ ബദൽ സമ്പത്തികനയങ്ങൾ വികസിപ്പിക്കാനാകൂ. സിപിഐ എമ്മിന്റെ സ്വതന്ത്ര ശക്തി വർധിപ്പിച്ചാൽ മാത്രമേ വർഗീയ ബിജെപിക്ക് എതിരായ രാഷ്ട്രീയ സമരത്തിനു ദിശാബോധം നൽകാൻ കഴിയുകയുള്ളു.
 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.