ശബരിമല വിഷയം ഉൾപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുംവിധം ബിജെപി പ്രചരിപ്പിച്ച നോട്ടീസുകൾക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഇത്തരം ലഘുലേഖകൾ കണ്ടെത്തിയാൽ ഉടൻ നശിപ്പിക്കാനും നിയമാനുസൃത നടപടിയെടുക്കാനും കലക്ടർമാർക്ക് നിർദേശം നൽകി. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്‌ഷൻ 124, കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്‌ഷൻ 148 പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നോട്ടീസെന്ന് കമീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടൽ.
