Skip to main content

സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി

ചെറിയവിഭാഗം ജീവനക്കാർ ഇപ്പോഴും അഴിമതിയിൽനിന്ന് മുക്തരായിട്ടില്ല. അത്തരക്കാരാണ് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ മടക്കുന്നതും പരിഹാരം വൈകിപ്പിക്കുന്നതും. അകാരണമായ വൈകിപ്പിക്കൽ അഴിമതിയായി കണക്കാക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനം വേഗത്തിലാക്കണമെന്നാണ് സർക്കാർ നിലപാട്. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടർ എന്ന നിലയിൽ 88 ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നിയമമാക്കാൻ കഴിഞ്ഞിട്ടില്ല.പഞ്ചായത്തിന്റെ വികസനസമിതിയിൽ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്താൻ തടസ്സമില്ല. ശുചിമുറിമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ 25 സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അഞ്ചെണ്ണം പൂർത്തിയായി. എസ്ടിപി പ്ലാന്റുകൾ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്ക് അത്യാവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സിസിടിവി കാമറകൾ പൊലീസ് സ്‌റ്റേഷനുകളുമായി ലിങ്ക് ചെയ്യുന്നത് ആലോചിക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയ്യാറാക്കും. കടത്തിണ്ണകളിലും റോഡുകളിലും അതിഥിത്തൊഴിലാളികൾ കിടന്നുറങ്ങുന്നത് ഗൗരവമായി കണ്ട് ഉചിതമായ നടപടികളും സ്വീകരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.