Skip to main content

നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച നേട്ടങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് നേരിടണം

നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച നേട്ടങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് നേരിടണം. മനുഷ്യനെ മൃഗങ്ങളെക്കാൾ മോശമായി പരിഗണിച്ച കാലത്തെ മാറ്റിയെടുക്കാൻ ഉൽപതിഷ്‌ണുക്കളെല്ലാം ഒരുമിച്ചുനിന്ന്‌ പോരാടിയതിന്റെ ഫലമാണ്‌ നമ്മുടെ ഇന്നത്തെ നാട്‌. മഹദ്‌ വ്യക്തികൾ വൈക്കത്ത്‌ ഉറപ്പിച്ച ആ പാരമ്പര്യത്തെയാണ്‌ നാം മുന്നോട്ടുകൊണ്ടുപോയത്‌. എന്നാൽ പിൻതലമുറക്കാർക്ക്‌ അന്നത്തെപ്പോലെ ഒരുമിച്ചുനിൽക്കാൻ കഴിയുന്നില്ല എന്നതിനർഥം വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങളോട്‌ നീതിപുലർത്താനാവുന്നില്ല എന്നാണ്‌. ഇക്കാര്യത്തിൽ പിന്നോട്ട്‌ പോയിക്കൂടാ. വിമർശനങ്ങളെ ഗൗരവമായെടുത്ത്‌ നല്ല രീതിയിലുള്ള തിരുത്തൽ ആവശ്യമാണ്‌.

നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും പിന്നീട് കമ്യൂണിസ്റ്റ് പാർടിയുമെല്ലാം ഒരുമിച്ചുചേർന്നാണ് കേരളത്തെ ഒരു മാതൃകാ സ്ഥാനമാക്കി മുന്നോട്ട്‌ കൊണ്ടുപോയത്‌. എന്നാൽ നവോത്ഥാന മുന്നേറ്റങ്ങൾ അകറ്റിയ ദുഷിച്ച ആചാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ രാജ്യത്തെമ്പാടും ചിലർ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിക്കുക മാത്രമാണ്‌ അവരുടെ ലക്ഷ്യം. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ വലിയ ക്രൂരത അനുഭവിക്കേണ്ടിവരുമെന്ന്‌ കഴിഞ്ഞ കാലങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. മനുഷ്യത്വവിരുദ്ധമായ കാലത്തെ മഹത്വവൽക്കരിക്കാനുള്ള രാഷ്ട്രീയത്തെ നമുക്ക്‌ മനസിലാക്കാനാവണം. പിന്നാക്കക്കാരുടെ ഉന്നമനം പ്രധാനമാണ്‌. അതിനുവേണ്ട ഇടപെടൽ നല്ല തോതിൽ ഉയർന്നുവരണമെന്നും.

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.