Skip to main content

ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകും

ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന് ഉറപ്പ് നൽകി. യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി ശ്രീ എം കെ സ്റ്റാലിൻ അയച്ച കത്തിന് മറുപടിയായിട്ടാണ് പോരാട്ടത്തിൽ തമിഴ്നാടിനൊപ്പം പങ്കു ചേരുമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ വാഗ്ദാനം ചെയ്തത്.

ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്ന സന്നിഗ്ദമായ വഴിത്തിരിവിനെ ഓർമ്മിപ്പിച്ചാണ് ശ്രീ എം കെ സ്റ്റാലിൻ സ. പിണറായി വിജയന് കത്തയച്ചത്. തങ്ങൾ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി പറയുന്നുണ്ട്.

നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർമാർ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പോരാട്ടം ആരംഭിച്ചതായി എം കെ സ്റ്റാലിൻ അറിയിച്ചു. ഈ ആവശ്യം മുൻനിർത്തി കഴിഞ്ഞ ഏപ്രിൽ 10ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിൻ്റെ പ്രസക്തി മുൻനിർത്തി സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കുമെന്ന പ്രത്യാശയും സ്റ്റാലിൻ പങ്ക് വെയ്ക്കുന്നുണ്ട്.

ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തിൽ കേരളം വിശ്വസ്തമായ സഖ്യകക്ഷിയായി കൂടെയുണ്ടാകുമെന്ന് സ. പിണറായി വിജയൻ അയച്ച മറുപടി കത്തിൽ ഉറപ്പ് നൽകി. സമീപകാലത്ത് സമാനമായ ഗവർണറുടെ നടപടിക്ക് കേരളവും സാക്ഷിയാണ്. ഗവർണർ ആരാഞ്ഞ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി മന്ത്രിമാരും, ഉദ്യോഗസ്ഥരും നേരിട്ടെത്തി വിശദീകരിച്ച ശേഷവും ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചു വെച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുരോധമായി പ്രവർത്തിക്കേണ്ട ഗവർണർമാരുടെ അവകാശ അധികാരങ്ങളെ ഭരണഘടന ക്യത്യമായ വിവക്ഷ നൽകുന്നുണ്ട്.

ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരുകളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിൻ്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിൻ്റെ ആവശ്യങ്ങൾ കേരളം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി സ. പിണറായി വിജയൻ മറുപടി നൽകി.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.