Skip to main content

പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിനുള്ളിൽ നിന്ന് കേരളം ചെറുക്കും

സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കും.

ദേശീയ തലത്തിൽ എൻസിഇആർടി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളിൽ നിന്നും (ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) പുസ്തകങ്ങളുടെ റേഷണലൈസേഷൻ എന്ന പേരിൽ വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. പ്രധാനമായും 5 കാരണങ്ങളാണ് ഇതിന് എൻസിഇആർടി പറയുന്നത്.

1. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലും ആവർത്തിച്ചു വരുന്ന ഭാഗങ്ങൾ.

2. ഒരേ വിഷയങ്ങളിൽ താഴ്ന്ന ക്ലാസിലോ ഉയർന്ന ക്ലാസിലോ ആവർത്തിച്ചു വരുന്ന പാഠഭാഗങ്ങൾ

3. കുട്ടികളുടെ പഠന പ്രയാസങ്ങൾ

4. കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും ടീച്ചർമാരുടെ സഹായമില്ലാതെ തന്നെ പഠിക്കാൻ കഴിയുന്നതുമായ പാഠഭാഗങ്ങൾ.

5. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത പാഠഭാഗങ്ങൾ.

കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠന ഭാരം കുറക്കാനെന്ന പേരിൽ മുകളിൽ സൂചിപ്പിച്ച 5 കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതായി അവകാശപ്പെടുന്നത്. അക്കാദമികമായി പോലും നിലനിൽക്കാത്തതാണ് അതിൽ പറയുന്ന പല വാദങ്ങളും. അതുകൊണ്ടു തന്നെ ഇതിൻ്റെ പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങൾ വെട്ടിക്കുറച്ച പാഠഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. ഉദാഹരണത്തിന് വർഷങ്ങളായി കുട്ടികൾ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി പാർട്ട് രണ്ടിലെ മുഗൾ രാജവംശവുമായി ബന്ധപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തിരിക്കുന്നു. പൊളിറ്റിക്കൽ സയൻസിലെ ജനകീയ സമരങ്ങൾ, ഏക പാർട്ടി ഭരണം തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയിരിക്കുന്നു. ഇതൊക്കെ വെട്ടിമാറ്റിക്കളയുന്നതിന് തക്കതായ കാരണം പറയാൻ ഇവർക്കാകുന്നില്ല.

കേരളത്തിൽ നമ്മൾ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷം മുതലേ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ചെയ്തിരുന്നുവെങ്കിലും നമ്മൾ അംഗീകരിച്ചിരുന്നില്ല. മാനവിക വിഷയങ്ങൾ അതേപടി പഠിപ്പിക്കും എന്നാണ് കേരളം പ്രഖ്യാപിച്ചത്.അക്കാദമിക താല്പര്യത്തിന് മുൻതൂക്കം നൽകാതെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര സർക്കാറിൻ്റെ നടപടിയെ കേരളം അംഗീകരിക്കുന്ന പ്രശ്നമേയില്ല. എക്കാലത്തും കേരളം ഉയർത്തിപ്പിടിച്ച വിശ്വമാനവിക സങ്കൽപ്പം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയവ മുറുകെ പിടിച്ചും അക്കാദമിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും നാം മുന്നോട്ട് പോകും.

ഈ പുതിയ അധ്യയന വർഷത്തിലും എൻസിഇആർടിയുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, അക്കാദമിക താല്പര്യം മുന്നിൽ കണ്ട് കേരള സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കാനാകും ശ്രമിക്കുക. അതോടൊപ്പം എസ്‌സിഇആർടി തന്നെ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കും.



 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.