Skip to main content

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ് വാഴ്ചയ്ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം. ആ സമരത്തിൽ വനിതകൾ അണിചേരണം. കോർപറേറ്റുകളുടെ പ്രതിനിധികളാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. എന്ത്‌ കഴിക്കണം, എങ്ങനെ ജീവിക്കണമെന്ന്‌ അവർ കൽപ്പിക്കുകയാണ്‌. ഭരണഘടനയ്‌ക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നു. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ചരിത്രം സൃഷ്‌ടിക്കാനാണ്‌ ശ്രമം. സ്വാതന്ത്ര്യസമരത്തിൽ സ്‌ത്രീകളും നിർണായക പങ്കുവഹിച്ച ചരിത്രം മോദി മറക്കരുത്‌

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ നരേന്ദ്രമോദി സ്‌ത്രീ സുരക്ഷയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമാണ്‌ സംസാരിച്ചത്‌. എന്നാൽ ബിൽക്കീസ്‌ ബാനു കൂട്ടബലാത്സംഗക്കേസ്‌ പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ വിട്ടയച്ചു. പ്രതിസന്ധിയിലായ സ്‌ത്രീ സ്വയംസഹായസംഘങ്ങളുടെ വായ്‌പയും കർഷകരുടെ കടങ്ങളും എഴുതിത്തള്ളാൻ മോദി സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഴുതിത്തള്ളിയത്‌ അദാനി– അംബാനിമാരുടെ കടങ്ങളാണ്‌. ഈ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണം.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനം പൊറുതിമുട്ടുകയാണ്‌. ബദൽ നയങ്ങളോടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌ ജനങ്ങൾക്ക്‌ ആശ്വാസം. കേരളത്തിലും വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാൻ ബിജെപി ശ്രമിക്കുന്നു. മതത്തെ ദുരുപയോഗിച്ച്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു. ആഭിചാരക്കൊല ഒറ്റപ്പെട്ട സംഭവമാണെന്ന്‌ പറഞ്ഞ്‌ തള്ളരുത്‌. ഇതിനെതിരെ സ്‌ത്രീകൾ പ്രതികരിക്കണം.

കൂടുതൽ ലേഖനങ്ങൾ

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

സ. ടി എം തോമസ് ഐസക്

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.

സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്

സ. ടി എം തോമസ് ഐസക്

സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

സ. എളമരം കരീം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.

മോദിയും അദാനിയും ചേർന്ന് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി

സ. എം എ ബേബി

ഗുജറാത്തി ബിസിനസുകാരൻ ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകൾ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ. അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്.