Skip to main content

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുത്

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വികസനസൂചികകളിൽ ഇന്ത്യ പുറകോട്ടുപോയി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന്റെ കാരണം എട്ട് വർഷക്കാലത്തെ സാമ്പത്തിക പ്രവണതകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. ഇതുസംബന്ധിച്ച സമഗ്രമായ പഠനങ്ങൾ പലതും പുറത്തുവരുന്നുണ്ട്. ഞാൻ ഉപയോഗിക്കുന്നത് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ആർ നാഗരാജ് ദി ഇന്ത്യാ ഫോറത്തിൽ എഴുതിയ ലേഖനമാണ് (www.TheIndiaForum.in February 7, 2020).

1. 1991-92-നുശേഷം ഏറ്റവും മോശം സാമ്പത്തിക പ്രകടനം എൻഡിഎ സർക്കാരിന്റെ എട്ട് വർഷങ്ങളാണ്. 2015-16-ൽ 8 ശതമാനത്തിലേറെ എത്തിയ ജിഡിപിയുടെ വളർച്ച കോവിഡിനു മുമ്പ് 4 ശതമാനമായി താഴ്ന്നു. നോട്ട് നിരോധനത്തെ തുടർന്നാണ് വളർച്ച താഴേയ്ക്ക് ഉരുളാൻ തുടങ്ങിയത്. ഇതിൽ നിന്നും ഇന്ത്യ ഇന്നും രക്ഷപ്രാപിച്ചിട്ടില്ല.

2. വളർച്ച മുരടിച്ചതിന്റെ പശ്ചാത്തലം സമ്പാദ്യ നിക്ഷേപ നിരക്കിലുണ്ടായ ഇടിവാണ്. 2013-14-ലാണ് ഈ പ്രവണത പ്രത്യക്ഷപ്പെട്ടത്. എൻഡിഎ ഭരണകാലത്ത് 2007-08-ൽ 38 ശതമാനമായിരുന്ന നിക്ഷേപം 2017-18-ൽ 30 ശതമാനമായി താഴ്ന്നു.

3. ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കയറ്റുമതി കുറഞ്ഞു. മൊത്തം വിദേശ വ്യാപാരം 2012-13-ൽ ജിഡിപിയുടെ 25 ശതമാനം ആയിരുന്നത് 19 ശതമാനത്തിനു താഴെയായി.

4. മോദി ഭരണകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയൊക്കെ പ്രഖ്യാപിച്ചെങ്കിലും ദേശീയ വരുമാനത്തിൽ വ്യവസായ മേഖലയുടെയും മാനുഫാക്ച്ചറിംഗ് മേഖലയുടെയും വിഹിതത്തിൽ വർദ്ധനയേ ഉണ്ടായില്ല.

5. ആർബിഐ ഉൽപ്പാദനശേഷിയുടെ വിനിയോഗത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കാറുണ്ട്. ചിത്രം 5-ൽ കാണുന്നതുപോലെ 2011-12 മുതൽ ഇതിന്റെ ഗതി താഴേക്കാണ്.

6. ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ ശതമാനമായി കണക്കാക്കിയാൽ 2013-14 വരെയും 4 ശതമാനത്തിൽ താഴെയാണ്. എന്നാൽ അതിനുശേഷം തുടർച്ചയായി വർദ്ധിച്ച് 10 ശതമാനത്തിലേറെയായി.

7. എണ്ണവില എൻഡിഎ ഭരണകാലത്ത് താഴ്ന്നു. ഒരുഘട്ടത്തിൽ ഒരു ബാരലിന് 45 ഡോളർ എന്ന നിലയിലെത്തി. എന്നാൽ ഇതിന്റെ നേട്ടം ജനങ്ങൾക്ക് കൈമാറുന്നതിന് നികുതി വർദ്ധനയിലൂടെ സർക്കാർ തട്ടിയെടുത്തു. ഇന്നിപ്പോൾ എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ വിലക്കയറ്റത്തിന്റെ ആക്കവും കൂടുകയാണ്. ഉപഭോക്തൃ വില സൂചിക 7 ശതമാനത്തിനു മുകളിലായി.

8. തൊഴിൽ പങ്കാളിത്ത നിരക്ക് 2011-12-ൽ 38.6 ശതമാനം ആയിരുന്നത് 2017-18-ൽ 34.7 ശതമാനമായി താഴ്ന്നു. തൊഴിലില്ലായ്മ 3 ശതമാനത്തിൽ നിന്ന് 8.8 ശതമാനമായി ഉയർന്നു.

9. 1993-94-നുശേഷം ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ 2011-12-നും 2017-18-നും ഇടയിൽ ഇന്ത്യയിലെ ദരിദ്രരുടെ ശതമാനത്തിൽ വർദ്ധനയുണ്ടായി.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.