Skip to main content

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസ്‌ സംവരണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ സ്‌ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഉറപ്പ്‌ നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക്‌ ലഭിച്ച അംഗീകാരമാണ്‌

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസ്‌ സംവരണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ സ്‌ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഉറപ്പ്‌ നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക്‌ ലഭിച്ച അംഗീകാരമാണ്‌. സംവരണത്തെ അട്ടിമറിക്കാൻ ഫ്യൂഡൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരേണ്യവിഭാഗം വലിയ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ്‌ അവർ ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ പോയത്. ആദ്യം സർക്കാർ ഒന്നാം സ്‌ട്രീമിൽ മാത്രമായിരുന്നു സംവരണം തീരുമാനിച്ചത്‌. ഇതിനെതിരായി പികെഎസ്‌ അന്നത്തെ പിന്നോക്കക്ഷേമ വകുപ്പ്‌ മന്ത്രിക്ക്‌ നൽകിയ പരാതി മുഖ്യമന്ത്രിക്ക്‌ നൽകുകയും പ്രശ്‌നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി മൂന്ന്‌ സ്‌ട്രീമിലും സംവരണം തീരുമാനിക്കുകയും ചെയ്തു.

രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായിട്ടാണ്‌ സംസ്ഥാന സർവ്വീസിൽ ആദ്യമായി ഐഎഎസിന്‌ സമാന്തരമായി കെഎഎസ്‌ നടപ്പാക്കിയത്‌. ഇതിനെതിരായി വലിയ സമ്മർദ്ദമുണ്ടായി. എന്നാൽ മുഖ്യമന്ത്രി ഇതിൽ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. പിന്നോക്ക-പട്ടികജാതി വിഭാഗത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ഒന്നാം പിണറായി സർക്കാർ പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക്‌ നൽകിയ നിരവധി നൂതന പദ്ധതികളിൽ ഈ തീരുമാനം ശ്രദ്ധേയമായിരുന്നു. കേസ്‌ നടത്തിപ്പിന്‌ ഹൈക്കോടതിയിൽ എ ജി ഓഫീസും, സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സീനിയർ വക്കീലന്മാരും ഫലപ്രദമായ ഇടപെടലാണ്‌ നടത്തിയത്‌.

സ. എ കെ ബാലൻ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.