ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്.
