Skip to main content

'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് കെ എം ഷാജി ന്യായീകരിക്കുന്നത്; ഇത് അൺഹെൽത്തി ഡിബേറ്റിൻ്റെ വിഷയമല്ല, ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്

പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെഎം ഷാജിക്ക് വലിയ ആവേശമാണ്. 'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിൻ്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്. വീട്ടുകാരുടെ ആത്മാഭിമാനം പണയപ്പെടുത്തി, ആരോ കൊടുത്ത വീടാണ് എന്ന പ്രതീതി ഉണ്ടാക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇടതുപക്ഷ സർക്കാരിൻ്റെ നിലപാട്. നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ പ്രകാരമുള്ള വീടുകൾ നിർമ്മിച്ചത്. പിഎംഎവൈ നഗരം പദ്ധതിയിൽ ഒരു ലക്ഷത്തി ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴ് വീടുകളും ഗ്രാമീൺ പദ്ധതിയിൽ 34,265 വീടുകളും നിർമ്മിച്ചു. അതിലൊന്നും ലോഗോയും പടവും വച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു മാറ്റം എന്ന് വ്യക്തമാണ്. ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിൻ്റെ പിന്നിൽ.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.