മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇന്ന് നിർവഹിച്ചതോടെ കേരളത്തിന്റെ അതിജീവന ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കപ്പെട്ടിരിക്കുകയാണ്. ദുരന്ത മുഖങ്ങളിൽ പതറാത്ത കേരളത്തിന്റെ ഒരുമയുടെ കരുത്താണിത്. ദുരന്ത ഭൂമിയിൽ സർവ്വം നഷ്ടപ്പെട്ടവർക്കൊപ്പം ഈ നാട് ഒറ്റക്കെട്ടായി ഉറച്ച് നിൽക്കുമെന്ന പ്രഖ്യാപനമാണ് ഇന്ന് നടന്ന ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങ്. ഈ ടൗൺഷിപ്പിൽ സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും. അതോടൊപ്പം ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ഹബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങി നിരവധി സൗകര്യങ്ങളും മികച്ച രീതിയിൽ സജ്ജമാകും. രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിലും കേരളത്തെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ കേന്ദ്ര അവഗണയ്ക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം തയ്യാറല്ല. മാനവികതയുടെയും മനുഷ്യ സ്നേഹത്തിൻ്റേയും മാതൃക നമ്മൾ ഉയർത്തുക തന്നെ ചെയ്യും.
