Skip to main content

ഇന്ധന വിലവർധനവിന് കാരണമാകുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മാധ്യമങ്ങൾക്ക് യാതൊരു പരാതിയും ഇല്ല സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നു

ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക്‌ ഏതൊരു പരാതിയും ഇല്ല. ഇന്ധനവില വർധനയ്ക്ക്‌ കാരണം കേന്ദ്രനയങ്ങളാണ്. സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണ്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ടികളും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. എന്തെങ്കിലും പത്രത്തിൽ എഴുതിയതുകൊണ്ടോ ടിവിയിൽ പറഞ്ഞതുകൊണ്ടോ നിലപാട്‌ സ്വീകരിക്കാൻ കഴിയില്ല. ഈ സർക്കാരിനെ ഏതെങ്കിലും രീതിയിൽ തകർക്കാൻ വേണ്ടി ബോധപൂർവം പ്രവർത്തിക്കുന്ന മാധ്യമങ്ങളും ബൂർഷ്വാ രാഷ്‌ട്രീയ പാർടികളും ചേർന്ന്‌ നടത്തുന്നത്‌ ശക്തമായ കടന്നാക്രമണമാണ്. അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഒന്നും ഇല്ലാതെതന്നെ കടന്നാക്രമണം നടത്തുന്നു. അപ്പോൾപിന്നെ ചെറിയ പ്രശ്‌നങ്ങൾ വരുമ്പോൾ ആക്രമിക്കില്ലേ? എല്ലാ രീതിയിലും വർധനവ്‌ കേന്ദ്ര സർക്കാരാണ്‌ ഉണ്ടാക്കുന്നത്‌. അവരാണ്‌ ഇന്ധനത്തിന്‌ ടാക്‌സ്‌ മുഴുവൻ കൂട്ടിയിരിക്കുന്നത്‌. അതെന്തുകൊണ്ട്‌ മാധ്യമങ്ങൾ പറയുന്നില്ല?. ഇന്ധനവില ആരാണ്‌ കൂട്ടിയതെന്ന്‌ ചോദ്യം ചോദിക്കുന്നവർ മനസിലാക്കണം. സംസ്ഥാനം അതിലെ സെസിന്റെ കാര്യമാണ്‌ പറയുന്നത്‌. കേന്ദ്ര സർക്കാരിന്റെ ടാക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന്‌ കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണ്‌. അതിനെപ്പറ്റിയും മാധ്യമങ്ങൾക്ക്‌ ഏതൊരു പരാതിയുമില്ലെന്ന് മാത്രമല്ല അതിന്‌ പൂർണ പിന്തുണയും നൽകുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.