Skip to main content

ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്‌ഭവനിൽ എത്തുന്ന ബില്ലുകളുടെ കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണമെന്നും ഗവർണർമാർക്ക്‌ വീറ്റോ പവർ ഇല്ലെന്നും വളരെ വ്യക്തമായി സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്‌. ഗവർണർ തടഞ്ഞുവച്ച തമിഴ്‌നാട്‌ സർക്കാരിന്റെ പത്ത്‌ ബില്ലുകളും നിയമമായതായി കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു.

തങ്ങളെ എതിർക്കുന്ന പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നതിനായി ബില്ലുകൾ തടയുന്ന ഗവർണർമാർക്കും ബിജെപിക്കും കനത്ത പ്രഹരമാണ്‌ ഈ വിധി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആദ്യം മുതൽ തന്നെ ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന ഇത്തരം നടപടികളെ നിയമപരമായും രാഷ്‌ട്രീയമായും ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമയുദ്ധം തന്നെയാണ്‌ നടന്നത്‌. രാജ്യതലസ്ഥാനത്ത്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.

മുൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ദിനം പ്രതിയെന്നോണം എടുത്ത കേരള വിരുദ്ധ നിലപാടുകൾ ജനത്തിന്റെ മുന്നിലുണ്ട്‌. ഏതാനും മാധ്യമങ്ങൾ അടക്കം മുൻ ഗവർണറെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചവർക്കുമുള്ള മറുപടി കൂടിയാണ്‌ വിധി. സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള നിയമങ്ങളാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്. ആ താൽപര്യ സംരക്ഷണത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ കോടതികളിൽ പോയത്‌. അത്‌ നൂറു ശതമാനം ശരിയെന്ന് തെളിയിക്കുകയാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ പ്രവർത്തിക്കുന്ന ഗവർണർമാർക്കെല്ലാം എതിരായ വിധിയാണിത്‌. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വിധി കൂടുതൽ സഹായകമാകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.