Skip to main content

രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച നടപടി ഗുരുതര അധികാരദുർവിനിയോഗം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
----------------------------------------------

അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനദിവസം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിക്കൊണ്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാരദുർവിനിയോഗമാണ്. ‘രാംലല്ല പ്രാണപ്രതിഷ്‌ഠാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്‌ ജീവനക്കാർക്ക്‌ അവധി പ്രഖ്യാപിക്കുന്നു’ എന്നാണ്‌ ഔദ്യോഗികഉത്തരവിൽ പറഞ്ഞിട്ടുള്ളത്‌. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട്‌ പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്‌. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച്‌ ജീവനക്കാർക്ക്‌ വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, സർക്കാർ തന്നെ നേരിട്ട്‌ ഇടപെട്ട്‌ ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നത്‌ ഗുരുതരമായ അധികാരദുർവിനിയോഗമാണ്‌.

കേന്ദ്രസർക്കാർ നടപടി ഭരണസംവിധാനത്തിന്‌ മതപരമായ നിറം പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണ്‌. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.