Skip to main content

ത്രിപുര ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യകശാപ്പ്

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

സെപ്റ്റംബർ 5ന് ത്രിപുരയിലെ ധൻപുർ, ബോക്‌സാനഗർ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ വ്യാപകമായ കൃത്രിമത്വമാണ് നടന്നത്. അസാധാരണമായ ഭീകരാന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. സിപിഐ എം പോളിംഗ് ഏജന്റുമാരെ ആക്രമിക്കുകയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ബോക്സാനഗറിൽ 16ഉം ധൻപൂരിൽ 19ഉം പോളിങ്‌ ഏജന്റുമാർക്ക് മാത്രമാണ് പോളിങ് ബൂത്തുകളിൽ പ്രവേശിക്കാൻ സാധിച്ചത്. എന്നാൽ ഇവരെയും ഭീതി പരത്തിയും ബലം പ്രയോഗിച്ചും പുറത്താക്കി.

ധൻപുരിലെയും ബോക്‌സാനഗറിലെയും ഉപതെരഞ്ഞെടുപ്പ് തികഞ്ഞ പ്രഹസനമാക്കപെട്ടിരിക്കുകയാണ്.

വോട്ടെടുപ്പ്‌ റദ്ദാക്കി, ശക്തമായ സുരക്ഷ സന്നാഹത്തിൽ റീ പോളിങ്‌ നടത്താൻ തെരഞ്ഞെടുപ്പ്‌ കമീഷൻ തയ്യാറാകണം. സ്വതന്ത്രവും നിഷ്‌പക്ഷവുമായ വോട്ടെടുപ്പ്‌ അട്ടിമറിച്ച്‌ നഗ്‌നമായ നിയമലംഘനത്തിന്‌ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ്‌ ചുമതലകളിൽ നിന്ന്‌ ഒഴിവാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്‌ ഉത്തരവാദികളായ എല്ലാവരെയും ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.