Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം

സിപിഐ എം കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലെ ഒരു ഭാഗം 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ, ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ്‌ രാജ്യത്തിനും ജനങ്ങൾക്കും മുമ്പാകെയുള്ള പ്രധാന ദൗത്യം. ഇതിനായി മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സിപിഐ എം സഹകരിക്കുകയും യോജിച്ച്‌ പ്രവർത്തിക്കുകയും ചെയ്യും. വർഗീയ ധ്രുവീകരണം, വിദ്വേഷപ്രചാരണം, അദാനി കുംഭകോണം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ജാതി സെൻസസ്‌, ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ പരമാവധി ഐക്യം ഉറപ്പാക്കേണ്ടതുണ്ട്‌. പ്രതിപക്ഷ പാർടികൾ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തയ്യാറാകണം. എല്ലാ സംസ്ഥാനങ്ങളിലും അവിടത്തെ മൂർത്ത സാഹചര്യത്തിന്‌ അനുസൃതമായി ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്നതിന്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകണം. തയ്യാറെടുപ്പുകൾ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും. രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമിടാൻ മറ്റ്‌ ഇടതുപക്ഷ പാർടികളുമായി കൂടിയാലോചിക്കും. മറ്റ്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുമായും കൂടിയാലോചന നടത്തും.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണ്. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന്‌ എതിരായി തെരഞ്ഞെടുപ്പിൽ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്.

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി.

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്.

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.