Skip to main content

മോഹൻ ഭഗവത് നടത്തിയ നിഷ്ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും പാരന്മാരുടെ തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണ്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

______________________________

ആർഎസ്‌എസ്‌ പ്രസിദ്ധീകരണങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത്‌ നടത്തിയ നിഷ്‌ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്‌ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണ്. രാജ്യത്ത്‌ സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്ലിങ്ങൾ അവരുടെ “മേൽക്കോയ്‌മ മനോഭാവം” ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഹിന്ദുക്കൾ “യുദ്ധത്തിലാണെന്ന്‌” പറയുന്ന മോഹൻ ഭഗവത് ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ “ഹിന്ദു സമൂഹത്തിന്റെ” ആക്രമണങ്ങളെ ന്യായീകരിക്കുകയാണ്. ഫലത്തിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആർഎസ്‌എസ്‌ തലവൻ ആക്രമണത്തിന്‌ ആഹ്വാനം ചെയ്യുകയാണ്‌.

സത്യത്തിൽ “ഹിന്ദു സമൂഹം” അല്ല, ഹിന്ദുത്വ സംഘങ്ങളാണ്‌ ആർഎസ്‌എസ്‌ ആശയങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഭരണഘടനയ്‌ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്‌ടിക്കുന്നത്‌. കീഴ്‌പ്പെട്ടവരെന്ന്‌ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക്‌ ജീവിക്കാൻ കഴിയൂ എന്ന്‌ ആർഎസ്‌എസ്‌ ആദ്യകാല നേതാക്കളായ ഹെഗ്‌ഡെവാറും ഗോൾവർക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ്‌ ഭഗവതിന്റെ പ്രസ്‌താവന.

ഇത്തരം പ്രസ്‌താവനകളെ അപലപിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനെതിരെ ഒന്നിച്ച്‌ അണിനിരക്കാൻ ദേശാഭിമാനബോധമുള്ള വ്യക്തികളോടും ശക്തികളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

സ. ഇ പി ജയരാജൻ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

സ. ടി എം തോമസ് ഐസക്

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.

സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്

സ. ടി എം തോമസ് ഐസക്

സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

സ. എളമരം കരീം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.