Skip to main content

പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും പരിഹാസ്യം യുജിസി ചെയർമാൻ അവകാശപ്പെട്ടത് വർണാശ്രമവും ജാതി അധിഷ്ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്നതാണ് ഈ നിലപാട്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

________________________

ഖാപ്‌ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ രാജ്യത്ത്‌ ജനാധിപത്യവ്യവസ്ഥയുണ്ടെന്നും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ എം ജഗദേഷ്‌കുമാർ ഗവർണർമാർക്ക്‌ എഴുതിയ കത്ത്‌ പിൻവലിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനും പാർലമെന്റ്‌ പാസാക്കിയ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്കും എതിരാണ്‌ ചെയർമാന്റെ നടപടി.

ഭരണഘടനാദിനമായ നവംബർ 26ന്‌ ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്‌’ എന്ന വിഷയത്തിൽ 90 സർവകലാശാലയിലായി 90 പ്രഭാഷണമാണ്‌ യുജിസി ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യുജിസി ചെയർമാൻ അവകാശപ്പെട്ടത് പരിഹാസ്യമാണ്‌. ‘വർണാശ്രമ’വും ജാതി അധിഷ്‌ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്‌ക്കുന്നതാണ്‌ ഈ നിലപാട്‌.

യുജിസി ചെയർമാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ, ആർഎസ്‌എസും -ബിജെപിയും നിയമിച്ച ഗവർണർമാരെ നേരിട്ട്‌ സമീപിച്ചത്‌ അദ്ദേഹത്തിന്റെ അജൻഡ മുന്നോട്ട്‌ കൊണ്ടുപോകാനാണ്‌. ശാസ്‌ത്രീയചിന്തയും യുക്തിയും നശിപ്പിക്കാനും ഭരണഘടനയുടെ അടിത്തറ തകർക്കാനുമാണ്‌ ദേശീയ വിദ്യാഭ്യാസനയം വഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാകുന്നു. യുജിസിയുടെ ഈ നീക്കത്തിന്‌ ഉടൻ തടയിടാൻ ജനാധിപത്യബോധമുള്ളവർ മുന്നോട്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.