Skip to main content

സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം വിജയിക്കില്ലെന്ന അംബേദ്‌കറിന്റെ മുന്നറിയിപ്പ് യാഥാർഥ്യമായിരിക്കുന്നു രാജ്യത്തിപ്പോൾ സാമ്പത്തിക നീതിയും സാമൂഹികനീതിയും ധ്വംസനം ചെയ്യപ്പെടുന്ന സാഹചര്യം

ആധുനിക കാലത്ത് ഒരു സ്വതന്ത്ര രാഷ്ട്രം കൈവരിച്ച പുരോഗതി വിലയിരുത്താൻ ഏഴര പതിറ്റാണ്ടുകൾ മതിയായ സമയമാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം നാം ആഘോഷിക്കുമ്പോൾ, രാജ്യം ഇന്ന് എവിടെ നിൽക്കുന്നുവെന്നും നാം എങ്ങോട്ടാണ് പോകുന്നതെന്നും വിലയിരുത്താനുള്ള ഒരു അവസരമായിരിക്കണം അത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആരംഭിച്ച അപകോളനീകരണ പ്രക്രിയയിലെ ആദ്യത്തെ ചരിത്ര നാഴികക്കല്ലായിരുന്നു 1947-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം. കൊടിയ ദാരിദ്ര്യവും രോഗങ്ങളും നിരക്ഷരതയും അലട്ടിയിരുന്ന ജനങ്ങളുള്ള രാജ്യത്ത് ഒരു ആധുനിക മുതലാളിത്ത വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് സ്വതന്ത്ര ഇന്ത്യയിലെ ഭരണവർഗങ്ങൾ ശ്രമിച്ചത്. രണ്ട് നൂറ്റാണ്ടുകാലത്തെ കൊളോണിയൽ ഭരണം രാജ്യത്തിൻറെ വളർച്ചയെ മുരടിപ്പിക്കുകയും പിന്നോട്ടടിക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുള്ള അരനൂറ്റാണ്ടിൽ കാർഷിക ജനസംഖ്യയുടെ ആളോഹരി വരുമാനം സമ്പൂർണമായി കുറഞ്ഞിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ പ്രധാനാനപ്പെട്ട ഒരു നേട്ടം പാർലമെന്ററി ജനാധിപത്യ സംവിധാനവും ഭരണഘടനയും അംഗീകരിച്ചതാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങൾക്ക് അഭിവൃദ്ധിയും പ്രയോജനവും നൽകുന്ന, ജനങ്ങളുടെ നന്മ ലക്ഷ്യംവച്ചുള്ളതായിരിക്കണം നമ്മൾ മുന്നോട്ട് വയ്ക്കാൻ പോകുന്ന ഏതൊരു നയത്തിന്റെയും യഥാർത്ഥ ഉദ്ദേശം എന്നാണ് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നെഹ്‌റു പറഞ്ഞത്. ഈ ലക്ഷ്യം പക്ഷെ എത്രത്തോളം ആത്മാർത്ഥവും പ്രസക്തവുമായാലും മുതലാളിത്ത വ്യവസ്ഥിയുടെ വികാസത്തോടെ അവ യാഥാർഥ്യമാക്കുക അസാധ്യമാകും. സാമൂഹ്യനീതി ഉറപ്പാക്കുന്ന തരത്തിലുള്ള സാമ്പത്തികക്രമം സൃഷ്ടിക്കുന്നതിനായി കാർഷിക മേഖലയുടെ ജനാധിപത്യ പരിവർത്തനത്തിനുതകുന്ന ഭൂപരിഷ്കരണം ഏറ്റെടുക്കുന്നതിൽ പരാജയം ഇതിന്റെ ഉദാഹരണമാണ്. പതിറ്റാണ്ടുകളായി, മുതലാളിത്ത വികസന പാത കുത്തകകളുടെ വളർച്ചയിലേക്കും അസമമായ വികസനത്തിലേക്കും വർദ്ധിച്ചുവരുന്ന അസമത്വത്തിലേക്കും നയിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് നവ ഉദാരവൽക്കരണ നയങ്ങളിലേക്കുള്ള ചുവടുമാറ്റത്തോടെ, മാറിമാറി വന്ന സർക്കാരുകൾ സമ്പന്നരെ അതിസമ്പന്നരാക്കുന്ന വികസനത്തിനാണ് ചുക്കാൻ പിടിച്ചത്. വൻകിട ബൂർഷ്വാസിക്കും അവരുടെ സഹകാരികളായ അന്താരാഷ്‌ട്ര ധനമൂലധനത്തിനും അനുകൂലമായി നയങ്ങൾ രൂപീകരിക്കപ്പെട്ടു.

കഴിഞ്ഞ എട്ടുവർഷമായി മോദി സർക്കാർ ആർജവത്തോടെ നടപ്പാക്കിവരുന്ന നവ ഉദാരവൽക്കരണ നയങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി. 2011ൽ 55 ആയിരുന്ന ശതകോടീശ്വരന്മാരുടെ എണ്ണം 2021ൽ 140 ആയി ഉയർന്നു, ഈ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 596 ബില്യൺ ഡോളറാണ്- അതായത് നമ്മുടെ ജിഡിപിയുടെ 19.6 ശതമാനം. 75 വർഷത്തിനു ശേഷവും, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 35.5 ശതമാനം വളർച്ചാ മുരടിപ്പുള്ള, കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ ഏറ്റവും മോശം നിലയിലുള്ള രാജ്യമാണ് നമ്മുടേത്. ലോകത്ത് ഏറ്റവും കൂടുതൽ വിളർച്ച സ്ത്രീകളിലും കുട്ടികളിലും ഉള്ളതും ഇന്ത്യയിലാണ്. പൊതുജനാരോഗ്യത്തിന്റെയും പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വികസനത്തിലും വിപുലീകരണത്തിലും പരാജയപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും രാജ്യം പൊതുജനാരോഗ്യത്തിൽ ചിലവാക്കുന്നത് ജിഡിപിയുടെ ഒരു ശതമാനത്തിനും അല്പം കൂടുതൽ മാത്രമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് കേന്ദ്രസർക്കാർ വീമ്പിളക്കുമ്പോൾ 2021ലെ ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്‌സ് റിപ്പോർട്ടിൽ 188 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 131 മാത്രമാണ് എന്നതാണ് യാഥാർഥ്യം. സാമ്പത്തിക സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം വിജയിക്കില്ലെന്ന് ഡോ. അംബേദ്‌കർ 1949-ൽ ഭരണഘടനാ നിർമാണ സഭയിൽ ഭരണഘടനയുടെ അന്തിമ കരട് അംഗീകരിക്കുന്ന വേളയിൽ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാകുകയാണ്. നവലിബറൽ ക്രമത്തിന് കീഴിൽ, സാമ്പത്തികവും സാമൂഹികവുമായ നീതി നഗ്നമായി നിഷേധിക്കപ്പെടുന്നു, രാഷ്ട്രീയ ജനാധിപത്യം വികലമാവുകയും തുരങ്കം വെക്കപ്പെടുകയും ചെയ്യുന്നു.

സിപിഐ എം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.