Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

28.06.2022

തികഞ്ഞ രാഷ്ട്രീയ ഉൾക്കാഴ്ച്ചയോടെ പാർടി ഏൽപ്പിച്ച ചുമതലകളെല്ലാം ഫലപ്രദമായി നിർവ്വഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു ടി ശിവദാസ മേനോൻ. അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുറപ്പിച്ച സഖാവ് മികച്ച പാർടി അധ്യാപകൻ കൂടിയായിരുന്നു. പാർടിയിൽ പ്രത്യക്ഷപ്പെട്ട ഇടത് - വലത് പ്രവണതകൾക്കെതിരെ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി. പാർടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ദീർഘകാലം സഖാവ് പ്രവർത്തിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് അഗാധമായ ധാരണ സഖാവ് വെച്ചുപുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെടാനുമായി. കേരള മന്ത്രിസഭയിൽ രണ്ട് തവണ സഖാവ് അംഗമായിരുന്നു. പാർടി കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും, ജനകീയ താൽപര്യങ്ങൾ മുറുകെ പിടിക്കുന്നതിനും ഇക്കാലയളവിൽ സഖാവിന് കഴിയുകയും ചെയ്തു. തികഞ്ഞ ഉൾക്കാഴ്ച്ചയോടെ ഏത് ഗഹനമായ വിഷയവും ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് തന്നെ സഖാവ് പുലർത്തിയിരുന്നു. ഗഹനവും, അതേസമയം സരസവുമായ സഖാവിന്റെ പൊതുയോഗ പ്രസംഗങ്ങൾ ഒരുകാലത്ത് പൊതുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസ കളരി കൂടിയായിരുന്നു. പാർടിക്കായി ജീവിതം സമർപ്പിച്ച ശിവദാസ മേനോന്റെ മരണത്തിലൂടെ ഒരുകാലഘട്ടത്തിന്റെ ശബ്ദമാണ് നിലച്ചത്. പാർടി പതാകകൾ താഴ്ത്തിക്കെട്ടണമെന്നും, ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും പാർടി ഘടകങ്ങളോട് നിർദ്ദേശിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.