Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

01.06.2022

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ പാർടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതു സ്ഥാപനങ്ങളിലോ എല്ലാ പാർടി ഘടകങ്ങളും വൃക്ഷതൈ വെച്ചുപിടിപ്പിക്കണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെമ്പാടും ആപത്കരമായ രീതിയിൽ താപവർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ പ്രളയക്കെടുതികളിലേക്കും ഉരുൾ പൊട്ടലുകളിലേക്കും മണ്ണിടിച്ചിലിലേക്കും കടലാക്രമണത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആപത്കരമായ സ്ഥിതിവിശേഷം വർദ്ധിച്ചുവരുന്നത് പരിസ്ഥിതി കലാവസ്ഥാ സംരക്ഷണ വ്യതിയാനത്തിന്റെ ഫലമായാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മാനവരാശി നേരിടുന്ന ഈ പ്രശ്നത്തെ നേരിടാനാകൂ. 2030 ആകുന്നതോടെ 50% എന്ന കണക്കിന് കാർബണിന്റെ പുറംതള്ളൽ കുറച്ചുകൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് തടയിടാനാകൂ എന്നിരിക്കെ 16% വർദ്ധിക്കുന്ന ആപത്കരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന കാരണമായ സാമ്രാജ്യത്വശക്തികളാകട്ടെ ഇവ പരിഹരിക്കുന്നതിന് ഇടപെടുന്നതിന് പകരം ഉത്തരവാദിത്വം മുഴുവൻ മൂന്നാംലോക രാജ്യങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഉഷ്ണമേഖല പ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ കെടുതികൾ ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. കാർബൺ പുറംതള്ളൽ തടയുന്ന വിധത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ. അതിനുള്ള ജാഗ്രത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ ഇതോടൊപ്പം സംഘടിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.