Skip to main content

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണം വിജയിപ്പിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

__________________

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണം വിജയിപ്പിക്കണം. നാടിനെ ലഹരിയുടെ വിപത്തിൽ നിന്ന്‌ മോചിപ്പിക്കുന്നതിന്‌ അതിവിപുലമായ പരിപടികളാണ്‌ സർക്കാർ നടപ്പാക്കി വരുന്നത്‌. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂടുതൽ ശക്തമായ പ്രചാരണത്തിലേക്ക്‌ കടക്കുകയാണ്‌. പാർട്ടി പ്രവർത്തകരും അനുഭാവികളും മാത്രമല്ല നാടിനെ സ്നേഹിക്കുന്ന ഏവരും ഈ പ്രചാരണത്തിൽ പങ്കാളികളാകണം. എല്ലാവരും ലഹരി വിരുദ്ധ ജാഗ്രത പുലര്‍ത്തണം.

വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടും കുട്ടികളെയും കൗമാരക്കാരേയും കുരുക്കിയുമാണ്‌ പലയിടത്തും ലഹരി വ്യാപിക്കുന്നത്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പൊലീസും എക്സൈസും വ്യാപക പരിശോധന നടത്തി നിരവധി ലഹരി വസ്തുക്കൾ ഇതിനകം പിടിച്ചിട്ടുമുണ്ട്‌. ലഹരി വിൽപനക്കാരായ ഒട്ടേറെ പേർ പിടിയിലായി. ‘ ഓപറേഷൻ ഡീ ഹണ്ട്‌ ’ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്‌. ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയും ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ നടത്തിയാൽ ശിക്ഷ ഉറപ്പാക്കുകയുമാണ്‌ സർക്കാർ.

എന്നാൽ, ലഹരിക്കെതിരെ ഗൗരവത്തോടെയുള്ള ബോധവൽകരണം ആവശ്യമാണ്‌. എങ്കിലേ അതിന്റെ വ്യാപനം തടയാനാകു.

വിവിധ വിഭാഗങ്ങളുടെ യോഗങ്ങളടക്കം വിളിച്ച്‌ വിപുലമായ ഒരുക്കമാണ്‌ സർക്കാർ നടത്തിയിട്ടുള്ളത്‌. മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുചേരുന്ന വേളയില്‍ ലഹരി സന്ദേശങ്ങള്‍ വായിക്കാനും മറ്റും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. സണ്‍ഡേ ക്ലാസുകള്‍, മദ്രസ ക്ലാസുകള്‍ ഇവയിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിക്കുന്നു.

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ സമൂഹത്തിൽ വിവിധ തുറകളിലുള്ളവരുടെ പിന്തുണയു സഹായവും ആവശ്യമാണ്‌. ലഹരിക്ക്‌ അടിമയായവർക്ക്‌ അതിൽനിന്ന്‌ മോചിതരാകാൻ മാനസിക പിന്തുണയും സമൂഹം നൽകേണ്ടതുണ്ട്‌. ലഹരിക്കെതിരെ പൊതുബോധത്തോടെയുള്ള ഇടപെടലിന്‌ എല്ലാവരും രംഗത്തിറങ്ങണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.