Skip to main content

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ജനവിധി ബിജെപിക്കുള്ള തിരിച്ചടി

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് വൻ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷം അവർക്ക് ലോക്‌സഭയിൽ നഷ്ടപ്പെട്ടു. 400 സീറ്റുകൾ നേടുമെന്ന് വീമ്പിളക്കിയ നരേന്ദ്ര മോദിക്ക് ചുറ്റും കെട്ടിപ്പടുത്ത അജയ്യതയുടെ പ്രതിച്ഛായയ്‌ക്കേറ്റ കനത്ത പ്രഹരമാണ് ഈ ജനവിധി.

വൻതോതിലുള്ള പണശക്തിയുടെയും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൻ്റെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെ എല്ലാ അതിരുകളും കടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്വേച്ഛാധിപത്യ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യാ കൂട്ടായ്മ മികവ് തെളിയിച്ചു. മോദിയും ബിജെപിയും നടത്തിയ വർഗീയ തെരഞ്ഞെടുപ്പ് പ്രചരണത്തെ ശക്തമായി ചെറുക്കാൻ സാധിച്ചു.

എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ നീതിയുക്തമായി മത്സരിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഫലം ബിജെപിക്കും എൻഡിഎയ്ക്കും ഇതിലും വലിയ തിരിച്ചടിയാകുമായിരുന്നു. നരേന്ദ്രമോദിയുടെ പ്രകോപനപരമായ വർഗീയ പ്രസംഗങ്ങൾ തടയുന്നതിലും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ കളങ്കമാണ്.

സിപിഐ എമ്മും ഇടതുപാർട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായും ലഭിച്ച ശേഷം കൂടുതൽ വിശദമായ വിശകലനം നടത്തും.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഉപജീവനമാർഗത്തിനും എതിരായ എല്ലാ ആക്രമണങ്ങളെയും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുത്, തട്ടിപ്പുകാർക്കെതിരെ കർശന നടപടി

സ. പിണറായി വിജയൻ

പി.എസ്.സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തുയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ കൊടിക്കൂറ അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും മടക്കിവയ്‌ക്കാതെ മുന്നോട്ടുപോയവരാണ് എസ്എഫ്ഐക്കാർ

സ. പുത്തലത്ത് ദിനേശൻ

സമാനതകളില്ലാത്ത സമരചരിത്രമാണ് ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തിൽ വിദ്യാർഥികളോട് കോളേജുകൾ ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങാൻ നിർദേശിച്ചത് ഗാന്ധിജിയായിരുന്നു. ഇതിന് എതിർപ്പുകൾ ഉയർന്നപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി ‘ഭാവിലോകത്ത് ജീവിക്കേണ്ടത് വിദ്യാർഥികളാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തും

സ. പിണറായി വിജയൻ

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയരാക്കി ഉൾപ്പെടുത്തും. 2017ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് ഇവർ. ഒഴിവാക്കിയതിന്റെ കാരണം പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും.