Skip to main content

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം. അത് മത്സ്യത്തൊളിലാളികളോടുള്ള ക്രൂരതയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നവഉദാരവൽക്കരണ നപടികളും സ്വകാര്യവൽക്കരണവും അടിച്ചേൽപ്പിച്ച് നാടിന്റെ പ്രത്യേകതകൾ തകർക്കാൻ ശ്രമിക്കുകയാണ്. മത്സ്യത്തൊഴിലാളികളോട് യുഡിഎഫ് സർക്കാർ കാട്ടുന്ന ക്രൂരതകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണം.
റവന്യൂ, തദ്ദേശ, ഫിഷറീസ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പിടിച്ചെടുക്കാൻ മാരിടൈം ബോർഡിന് അധികാരം നൽകുന്നതാണ് പുതിയ ബിൽ. ടൗൺഷിപ്പുകളും ടൂറിസം പദ്ധതികളും നടപ്പിലാക്കി കടലും കടലോരവും കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് ഈ നീക്കം.
മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെടതാണ് കടലും കടലോരവും. തീരപ്രദേശം നഷ്ടപ്പെടുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാകും. കായലുകളിലും നദികളിലും മത്സ്യബന്ധനത്തിന് പോകുന്നതിന് പ്രത്യേക ഫീസ് ചുമത്തുന്നതും ക്രൂരമായ നടപടിയാണ്.
അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നതാണ് സർക്കാരിന്റെ നയം. തുറമുഖ പ്രദേശങ്ങളുടെ പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുത്ത് അതോറിറ്റികൾക്ക് നൽകുന്നു. ബോർഡിൽ തദ്ദേശ സ്ഥാപനങ്ങൾക്കോ മത്സ്യത്തൊഴിലാളി സംഘടനകൾക്കോ മതിയായ പ്രാതിനിധ്യമില്ല. അധികാരത്തിൽ വന്നതുമുതൽ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ആശ്വാസം നൽകാൻ സർക്കാർ തയ്യാറായില്ല. തൊട്ടുമുൻപത്തെ എൽഡിഎഫ് സർക്കാർ ബജറ്റിൽ അനുവദിച്ച തുക പോലും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. തീരദേശവും ജനങ്ങളുടെ ജീവനോപാധികളും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ഈ ജനദ്രോഹ നയങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ച് ശക്തമായ സമര മുന്നേറ്റം തീർക്കണം.

 

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.