Skip to main content

പ്രിയങ്ക അമിത്ഷായുടെ മെഗാഫോണോ?

വയനാട് എംപി പ്രിയങ്ക വദ്രയുടെ രംഗപ്രവേശം ഗംഭീരമായി എന്ന് പറയാതിരിക്കാനാവില്ല. എംപി ആയി വയനാട്ടിൽ വന്ന ആദ്യദിവസം തന്നെ കേരള സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ ബിജെപിക്കൊപ്പം ചേർന്ന് കേരളത്തെ കുറ്റപ്പെടുത്തുകയാണവർ.
തെരഞ്ഞെടുപ്പ് സമയത്തെ വാഗ്വാദങ്ങൾ പോലെയല്ലല്ലോ അതുകഴിഞ്ഞ് ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായിക്കഴിഞ്ഞുള്ള വർത്തമാനം. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂണിയൻ സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനെ വിമർശിക്കാനല്ല, ഇടതുപക്ഷ സർക്കാരിനെതിരെ അമിത് ഷാ പറഞ്ഞത് ആവർത്തിക്കാനാണ് സമയം കണ്ടെത്തിയത്. കോൺഗ്രസ്സിന്റെ ഉള്ളിലെ രാഷ്ട്രീയം എന്താണെന്ന് ഇത് വിളിച്ചോതുന്നുണ്ട്.
മുഖ്യമന്ത്രി വിളിച്ച കേരളത്തിലെ എം. പി മാരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് പാർലമെൻ്റ് അംഗങ്ങൾ ഒന്നിച്ച് ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട് സംബന്ധിച്ച നിവേദനം സമർപ്പിച്ചത്. അതിനോടുള്ള പ്രതികരണമായി അമിത്ഷാ സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞത് പ്രിയങ്ക സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും കേരളം 3 മാസം കഴിഞ്ഞ് നവം 13 നാണ് രേഖകൾ നൽകിയത് എന്നാണ് അമിത് ഷാ പറയുന്നത്. അദ്ദേഹം പച്ചക്കള്ളമാണ് എഴുന്നള്ളിച്ചിട്ടുള്ളത് എന്ന് പ്രിയങ്കയ്ക്ക് അറിയില്ലേ? ഇല്ലെങ്കിൽ അത് പരിശോധിക്കുകപോലും ചെയ്യാതെ അമിത് ഷായുടെ വാചകം എടുത്ത് വിഴുങ്ങുകയാണോ ചെയ്യുന്നത്? ഇതെവിടുത്തെ രാഷ്ട്രീയമാണ്? സംഘപരിവാറിന്റെ മെഗാഫോണായി പ്രവർത്തിക്കാനാണോ പ്രിയങ്ക വയനാടിന്റെ ജനപ്രതിനിധി ആയത്?
ആഗസ്റ്റ് 8, 9 , 10 തിയതികളിലായി Central inter Ministerial Team ന്റെ സന്ദർശനം കഴിഞ്ഞയുടൻ കേരളം ആവശ്യങ്ങളുടെ കരട് സമർപ്പിച്ചിരുന്നു.
ആഗസ്റ്റ് 17 ന് വിശദമായ മെമ്മോറാണ്ടവും യൂണിയൻ സർക്കാരിനു സമർപ്പിച്ചു. ഇതിൽ SDRF മാനദണ്ഡങ്ങൾ പ്രകാരം അടിയന്തിരമായി 219. 23 കോടി രൂപ അധിക സഹായവും 2262 കോടി രൂപ പുനർ നിർമ്മാണ ചെലവും അഭ്യർത്ഥിച്ചിരുന്നു.
ഇക്കാര്യം യൂണിയൻ സർക്കാർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുണ്ട്.
എന്നിട്ടും അമിത്ഷാ കള്ളം പറയുന്നത് ബിജെപിയുടെ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാം. പ്രിയങ്ക അതുതന്നെ ആവർത്തിക്കുന്നത് അതേ രാഷ്ട്രീയ നിലപാട് പിൻപറ്റുന്നതുകൊണ്ട് തന്നെയല്ലേ?
 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.