Skip to main content

സിപിഐ എമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണ്

സിപിഐ എമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണ്. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെയും അവിടെ ശക്തമായ പ്രതിരോധം ഉയർത്തും. കേരളത്തിൽ കോൺഗ്രസിനെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

ലോകസഭാ അംഗത്വം റദ്ദാക്കിയ വിഷയത്തിൽ പിന്തുണ നൽകിയത് രാഹുൽഗാന്ധിയെന്ന വ്യക്തിക്കല്ല. ബിജെപി സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നിലപാടിനോടുള്ള പാർട്ടിയുടെ എതിർപ്പാണ് പ്രകടിപ്പിച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കവിത എന്നിവർക്കെതിരായ നീക്കങ്ങളും കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗിക്കുന്നതിന്റെ ഉദാഹരണമാണ്.

കൂടുതൽ ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.