Skip to main content

സഖാവ് യു കെ കുഞ്ഞിരാമൻ അന്ത്യവിശ്രമംകൊള്ളുന്ന രക്തസാക്ഷി സ്മൃതി കുടീരത്തിനുനേരെ ആർഎസ്‌എസ്‌ അക്രമം

സഖാവ് യു കെ കുഞ്ഞിരാമൻ അന്ത്യവിശ്രമംകൊള്ളുന്ന രക്തസാക്ഷി സ്മൃതി കുടീരത്തിനുനേരെ ആർഎസ്‌എസ്‌ അക്രമം. നീർവേലി ആയിത്തര റോഡരികിലെ രക്തസാക്ഷിസ്തൂപമാണ്‌ ആയുധങ്ങൾ ഉപയോഗിച്ച് ഇടിച്ചുതകർക്കുകയും കരി ഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്‌തത്‌. സമീപത്തുള്ള കൊടിമരവും നശിപ്പിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശമാണ്‌ നീർവേലി. സംഭവത്തെ തുടർന്ന്‌ സിപിഐ എം മെരുവമ്പായി ലോക്കൽ കമ്മിറ്റി കൂത്തുപറമ്പ്‌ പൊലീസിൽ പരാതി നൽകി.
തലശേരി വർഗീയകലാപ കാലത്ത് പള്ളിക്ക് സംരക്ഷണം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത വിരോധത്തിലാണ് ആർഎസ്‌എസ്സുകാർ സ. യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിയാകുമ്പോൾ അവിഭക്ത മങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 1971ല്‍ തലശേരിയിലും പരിസരപ്രദേശങ്ങളിലും ആർഎസ്‌എസുകാർ വര്‍ഗീയകലാപം പടർത്തിയപ്പോൾ മുസ്ലീം ന്യൂനപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന്റെ നേതൃത്വവുമായിരുന്നു സ. യു കെ കുഞ്ഞിരാമൻ. കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയിലാണ്‌ ആര്‍എസ്എസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയത്‌. 1972 ജനുവരി നാലിന് രക്തസാക്ഷിത്വം വരിച്ചു. 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.