Skip to main content

പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇഎംഎസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു ഡോ. മാലതി ദാമോദരന്

മഹാനായ അച്ഛൻ്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇഎംഎസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തി അവർ. ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം ഡോ. മാലതിക്ക് ഉണ്ടായിരുന്നു. സ്വന്തമായതെല്ലാം സമൂഹത്തിനും പ്രസ്ഥാനത്തിനും കരുതി വെച്ച ഡോ. മാലതിക്ക് ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണവും ഉണ്ടായിരുന്നു.

കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇഎംഎസ് എഴുതിയ പുസ്തകമായിരുന്നു മാലതിക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം. കാളിദാസൻ്റെ ശാകുന്തളം ഉദ്ധരിച്ച് ഇഎംഎസ് അതിൻ്റെ പുറംച്ചട്ടയിൽ എഴുതിയ വാക്യങ്ങൾ ഒരു അച്ഛനും മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധം വരച്ച് കാട്ടുന്നതായിരുന്നു. ചിക്കൻ പോക്സ് ബാധിതനായ തൻ്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തൊട്ടുതലേ ദിവസം പ്രസവിച്ച് കിടക്കുന്ന അമ്മ ആര്യാ അന്തർജനത്തെ എട്ടാം വയസ്സിൽ പരിചരിച്ചതിനെപ്പറ്റി ഡോ. മാലതി പിന്നീട് പറഞ്ഞിരുന്നു.

ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.