Skip to main content

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താക്കളിലൊരാളായ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ, ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഘട്ടത്തിൽ ഈ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ സമരത്തിന്റെ ഓർമ്മകൾ എതൊരാളിലും പോരാട്ടവീര്യം നിറയ്ക്കുന്നതാണ്. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് കർഷക തൊഴിലാളികളോട് പണിമുടക്ക് സമരം നടത്താൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. സാധാരണയായി തൊഴിൽ സംബന്ധിയായ വിഷയങ്ങളിലാണ് പണിമുടക്കം നടക്കാറുള്ളത് എന്നിരിക്കെ നമ്മുടെ കേരളത്തിൽ വിദ്യാഭ്യാസത്തിനായും നവോത്ഥാന പോരാട്ടത്തിന്റെ ഭാഗമായും തൊഴിലാളി പണി മുടക്കി. അന്ന് അയ്യങ്കാളി കണ്ട സ്വപ്നം കേരളത്തിൽ സാക്ഷാത്കരിക്കുന്നതിൽ, വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പിന്നീട് കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ മുൻകൈ എടുത്തു. സമുദായത്തിൽ നിന്ന് പത്ത് ബി എ ക്കാരെ കണ്ട് കണ്ണടക്കണമെന്ന അയ്യങ്കാളിയുടെ ആഗ്രഹം അദ്ദേഹം മരണപ്പെടുന്നത് വരെ നടപ്പിലായിരുന്നില്ല. എന്നാൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമം ഈ ആഗ്രഹസാക്ഷാത്കാരത്തിനുള്ള കവാടമായി മാറി. ബി.എക്കാരും എം.എക്കാരും ഉയർന്നുവന്നു. എവിടെയൊക്കെ പ്രവേശനം നിഷേധിക്കപ്പെട്ടുവോ അവിടങ്ങളിലെല്ലാം ചരിത്രം സൃഷ്ടിക്കപ്പെടുകയും പിന്നീട് സ്വാഭാവികമായൊരു കാര്യമായി മാറുകയും ചെയ്തു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ഈ മാറ്റങ്ങളിലൂടെ നമുക്ക് സാധിച്ചു. ഇന്ന് എല്ലാവർക്കും വിദ്യാഭ്യാസം എന്നതിൽ നിന്ന് ഒരു പടി കൂടി ഉയർന്ന് എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടാൻ നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
കേരളം വിവേചനത്തിന്മേൽ വിമോചനം സാധ്യമാക്കി. അയ്യങ്കാളിയെ ഓർക്കുമ്പോൾ നാം പങ്കുവെക്കുന്ന ചരിത്രം കേരളത്തിന്റെ മാറ്റത്തിന്റേത് കൂടിയാണ്. മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാം.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.