ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ദുർഗിലെ സെൻട്രൽ ജയിലിലടച്ച രണ്ട് കന്യാസ്ത്രീകളെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ സ. പി കെ ശ്രീമതി ടീച്ചറും മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പാർടി കേന്ദ്ര കമ്മിറ്റി അംഗവുമായ സ. സി എസ് സുജാതയും സന്ദർശിച്ചു. സന്ദർശകരോട് മലയാളത്തിൽ സംസാരിക്കുന്നത് വിലക്കിയ ജയിൽ അധികൃതർ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ സംസാരിക്കാവൂ എന്ന് കന്യാസ്ത്രീകളോട് നിർദ്ദേശിച്ചു. ദുർഗിലെ സഭാംഗങ്ങളെയും ഇരുവരും സന്ദർശിച്ചു.
