മുതിർന്ന സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർത്ഥം ആഗസ്റ്റ് 01ന് തിരുവനന്തപുരത്ത് പാർടി സംസ്ഥാന കമ്മിറ്റി വിപുലമായ അനുശോചനയോഗം സംഘടിപ്പിക്കും. വൈകുന്നേരം 04.00 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആഗസ്റ്റ് 10വരെ സംസ്ഥാനത്താകമാനം വിവിധ ഘടകങ്ങളിൽ സഖാവ് വി എസ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
