Skip to main content

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്. കേരള സാങ്കേതിക സര്‍വ്വകലാശാലയിലും, ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും താല്‍ക്കാലിക വിസിമാരെ നിയമിച്ചത്‌ നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച്‌ വിധിയെയാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ശരിവച്ചിരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ്‌ താല്‍ക്കാലിക വിസി നിയമനം വേണ്ടതെന്ന സംസ്ഥാന നിയമം കേന്ദ്ര നിയമത്തിനോ, ഭരണഘടനക്കോ എതിരല്ലെന്ന്‌ കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്‌.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഗവര്‍ണ്ണറെ ഉപയോഗിച്ചുകൊണ്ട്‌ ഭരണ സ്‌തംഭനം നടത്താനുള്ള നീക്കങ്ങളേയും കോടതി തടഞ്ഞിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌. വൈസ്‌ ചാന്‍സിലറുടെ നിയമനം വേഗതയിലാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം ഇതിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌.
കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിലവാരം വലിയ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഗവര്‍ണ്ണറുടെ രാഷ്‌ട്രീയ താല്‍പര്യത്തോടെയുള്ള ഇടപെടല്‍ വന്നുകൊണ്ടിരിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക്‌ വളര്‍ത്തിയെടുക്കുന്നതിന്‌ നിരവധി പരിഷ്‌കാരങ്ങളും, കോഴ്‌സുകളും ആരംഭിക്കുന്നതിന്‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഗവര്‍ണ്ണറുടെ തെറ്റായ ഇടപെടലുണ്ടാവുന്നത്‌. സര്‍വ്വകലാശാലയെ കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ഗവര്‍ണ്ണര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇത്തരം ഇടപെടലുകള്‍ക്കെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.