Skip to main content

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഗവർണമാരെ ഉപയോഗപ്പെടുത്തിയും സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കാനും കാവിവൽക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടുകയാണ്‌ കേന്ദ്ര സർക്കാർ ഇപ്പോൾ നിലപാടുകൾ സ്വീകരിക്കുന്നത്‌.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി വരുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ച്‌ വരുന്നത്‌. വലിയ മാറ്റങ്ങളാണ്‌ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായത്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 16 കോളേജുകളും കേരളത്തിലാണ്‌. രാജ്യത്തെ ഏറ്റവും മികച്ച 20 സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിലാണ്‌. നീതി ആയോഗിന്റെ ഒടുവിലത്തെ റിപ്പോർട്ടിൽ കേരളത്തിന്‌ പ്രത്യേകം പ്രശംസ ലഭിച്ചിട്ടുണ്ട്‌. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെ തകർക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌.

സർവകലാശാലകൾ മതനിരപേക്ഷയുടെ പാരമ്പര്യമാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കാൻ വിസിമാരെ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന വിസിമാർ സംഘപരിവാർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നു എന്നുള്ളത് കേരളത്തിന്റെ ചരിത്രത്തിലെ, സാധാരണ നിലയിൽ ആരും കാണാത്ത പുതിയ പ്രവണതയാണ്. അതിന്റെ തന്നെ ഭാഗമായിട്ടുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ കേരള സർവകലാശാലയിൽ ഉൾപ്പെടെ സംഭവിച്ചിരിക്കുന്നത്.

കാവിവൽക്കരണ പ്രക്രിയയുടെ ഭാഗമായി വിസിമാർ ഭരണഘടനാപരമല്ലാത്ത നിലപാടുകൾ സ്വീകരിച്ച്, സർവകലാശാലകളുടെ സ്വയം ഭരണാവകാശങ്ങൾ ഇല്ലായ്മ ചെയ്ത് സർവാധിപത്യത്തിന്റെ രീതി കെെകാര്യം ചെയ്യുകയാണ്. ഇതിനെതിരെ വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെയുള്ള വിഭാഗങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്തന്നതിനുള്ള ഇടപെടലും പ്രവർത്തനങ്ങളും നടത്തി വരികയാണ്. കേരളം കെെവരിച്ച പൊതുവിദ്യാഭ്യാസ–ഉന്നതവിദ്യാഭ്യാസ മേഖലകളിലെ അതിശക്തമായ നേട്ടങ്ങളെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.