Skip to main content

സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു

സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക ജാതിക്കാർക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതിയുടെ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയ സുപ്രീം കോടതി വിജ്ഞാപനം അങ്ങേയറ്റം സ്വാഗതാർഹമാണ്. കോടതിയുടെ ജുഡീഷ്യൽ ഇതര സ്റ്റാഫ് ജോലികളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മുൻ സൈനികർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും സംവരണാനുകൂല്യം വ്യാപിപ്പിച്ച നടപടിയെയും സ്വാഗതം ചെയ്യുന്നു.
കേന്ദ്ര സർക്കാർ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ സംവരണവും പിന്നോക്കജാതി സംവരണവും നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ തീരുമാനം.രാജ്യത്തെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ബി. ആർ. ഗവായിയുടെ മുൻകൈയിൽ ആണ് ചരിത്രപരമായ ഈ താരുമാനം നടപ്പാക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോഴും സംവരണം ഇല്ല എന്നതും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനു കീഴിൽ ഇന്ത്യയിലെ കീഴ്ജാതിക്കാർ ജഡ്ജിമാരാവുന്നത് വല്ലപ്പോഴുമുള്ള അപൂർവ സംഭവമാണെന്നതും ഇപ്പോഴും ഒരു പ്രശ്നമായി നിലനില്ക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.