Skip to main content

ഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡി നടപടിക്കെതിരെ കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം പ്രതിഷേധ മാർച്ച്

കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡി നടപടിക്കെതിരെ 2025 മാർച്ച് 28 വെള്ളിയാഴ്ച കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൊടകര കുഴൽപ്പണക്കേസ് ഇഡി അട്ടിമറിച്ചിരിക്കുകയാണ്. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ ഇപ്പോഴത്തെ കുറ്റപത്രം. ബിജെപിയുടെ വാലായി മാറിയ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടലാണ് കൊടകര കുഴൽപ്പണ കേസിൽ നടത്തിയിരിക്കുന്നത്. ബിജെപിക്കായി ചാര്‍ജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇഡി കോടതിയില്‍ എത്തിച്ചത്. കോടിക്കണക്കിന് രൂപ ബിജെപി ഓഫീസില്‍ എത്തിച്ചെന്ന് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ്‌ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ സതീഷിന്റെ മൊഴിയെടുക്കാൻ ഇഡി തയ്യാറായില്ല. ബിജെപിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയായിരുന്നു ഇഡിയുടെ ഇടപെടൽ. ഇതോടെ ജനങ്ങളുടെ മുന്നിൽ ഇഡി സ്വയം പരിഹാസ്യരായിരിക്കുകയാണ്. ഇഡിയുടെ ഇത്തരം പ്രവർത്തികൾ സിപിഐ എം പൊതുസമൂഹത്തിൽ തുറന്നുകാണിക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇഡിയുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇഡി ഓഫീസ് മാർച്ചിന് പുറമെ ബ്രാഞ്ച് - ലോക്കൽ - ഏരിയ - ജില്ല തലങ്ങളിൽ ശക്തമായ ജനകീയ പ്രതിരോധവും പാർടി സംഘടിപ്പിക്കും.

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.