ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത് ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഭഗത്‌സിങ്ങിന്റെ ചിത്രത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സ. മണിക് സർക്കാരും ഹർകിഷൻ സിങ് സുർജിത്തിന്റെ ചിത്രത്തിൽ പൊളിറ്റ് ബ്യൂറോ അംഗം സ. പ്രകാശ് കാരാട്ടും മാല ചാർത്തി. പിബി അംഗങ്ങളായ സ. ബൃന്ദാ കാരാട്ട്, സ. സുഭാഷിണി അലി, സ. എം എ ബേബി, സ. അശോക് ധാവ്‌ളെ, സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. തപൻ സെൻ, സ. എ വിജയരാഘവൻ, സ. നീലോത്പൽ ബസു, സ. സൂര്യകാന്ത് മിശ്ര, സ. ജി രാമകൃഷ്ണൻ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സ. എസ് രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പങ്കെടുത്തു.
