ചീമേനി രക്തസാക്ഷിത്വത്തിന് 38 വർഷം തികയുകയാണ്. സമീപകാല കേരളം കണ്ട ഏറ്റവും പൈശാചികമായ രാഷ്ട്രീയ കൂട്ടക്കൊലയായിരുന്നു ചീമേനിയിലേത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനി പാർടി ഓഫീസിൽ കണക്ക് പരിശോധിക്കുന്ന സമയത്തായിരുന്നു കോൺഗ്രസ് ആക്രമണം.
കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ചു സിപിഐഎം പ്രവർത്തകരെയാണ് അന്നവിടെ വെട്ടിയും കത്തിച്ചും കൊന്നുകളഞ്ഞത്. നിരവധി സഖാക്കൾക്ക് പൊള്ളലേറ്റു.
കൂട്ടക്കൊല നടത്തിയ കോണ്‍ഗ്രസ്സ് ഇന്നുവരെ ആ ക്രൂരതയെ അപലപിക്കാനോ മാപ്പു പറയാനോ തയ്യാറായിട്ടില്ല. കേരളത്തിലെ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ചരിത്രമാണ് ചീമേനി ഓർമ്മിപ്പിക്കുന്നത്. ചീമേനി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണ പുതിയ പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹമാണ്.
