Skip to main content

രണ്ടാം പിണറായി വിജയൻ സർക്കാർ നാലുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ ബഹുജനറാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാർ നാലുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ ബഹുജനറാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ 21മുതൽ മെയ്‌ 23വരെയുള്ള ദിവസങ്ങളിലായാണ്‌ റാലികൾ. എല്ലാ റാലികളിലും മുഖ്യമന്ത്രി സ. പിണറായി വിജയൻ പങ്കെടുക്കും. എല്ലാ ഘടകകക്ഷി നേതാക്കളും റാലിയിൽ പങ്കെടുക്കും.

മൂന്നാമതും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമെന്നതിൽ തർക്കമില്ല. അതിനുള്ള സാഹചര്യമാണ്‌ കേരളത്തിൽ നിലവിലുള്ളത്. സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക്‌ എൽഡിഎഫ്‌ പിന്തുണ നൽകും. റാലികൾ ബഹുജനസംഗമമാകും. സംഘാടനകാര്യങ്ങൾ തീരുമാനിക്കാൻ ജില്ലകളിൽ എൽഡിഎഫ്‌ കമ്മിറ്റി ചേരും.

ഏപ്രിൽ ഒമ്പതിന്‌ സമ്പൂർണശുചിത്വ പ്രഖ്യാപനം നടക്കുകയാണ്‌. അതിനുമുമ്പ്‌ പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാതല പ്രഖ്യാപനം നടക്കും. മാർച്ച്‌ അവസാനം വാർഡുതലംവരെ സന്നദ്ധപ്രവർത്തകരെ അണിനിരത്തി ശുചീകരണ പ്രവർത്തനം നടത്തും. സർക്കാരിനെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ എൽഡിഎഫ്‌ ഒറ്റക്കെട്ടായി നേരിടും. ജനക്ഷേമനടപടികളും വികസനപ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാർ കൂടുതൽ ശക്തിപ്പെടുത്തും.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.