Skip to main content

ബ്രൂവറിയിൽ പ്രതിപക്ഷം സ്വയം പരിഹാസ്യരാകുന്നു

കഞ്ചിക്കോട്ട്‌ സ്ഥാപിക്കാൻ പോകുന്ന എഥനോൾ പ്ലാന്റിനെതിരായ വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുകയാണ്. വിഷയത്തിൽ അവർ ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജല ചൂഷണ കഥയും പൊളിയും. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണ്. അത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ല?

പ്രതിപക്ഷത്തിന് എന്താണ് ഇതിൽ അഴിമതിയെന്ന് ഇതുവരെ പറയാനായിട്ടില്ല. നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിന്. സ്പിരിറ്റ് വ്യാവസായിക ഉൽപന്നമാണ്. ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ല. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണ്. പ്രതിപക്ഷം നിയമസഭയിൽ നിരത്തിയ പച്ചക്കള്ളങ്ങൾ ഓരോന്നായി മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിച്ചടിക്കിയിരുന്നു. കഞ്ചിക്കോട്‌ സ്പിരിറ്റ്‌ നിർമാണയൂണിറ്റ്‌, പിപിഇ കിറ്റ്‌, കെഎഫ്‌സി തുടങ്ങി പ്രതിപക്ഷം അടുത്ത ദിവസങ്ങളിൽ, മാധ്യമങ്ങളുടെ സഹായത്തോടെ ഉയർത്തിയ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി നിയമസഭയിൽ തകർന്നടിഞ്ഞു.

ഒയാസിസ്‌ കമ്പനിമാത്രമേ സർക്കാരിന്റെ മദ്യനയം അറിഞ്ഞുള്ളുവെന്ന കള്ളം പലകുറിയാണ്‌ വി ഡി സതീശൻ സഭയിൽ ആവർത്തിച്ചത്‌. 2022–23ൽ പരസ്യപ്പെടുത്തിയ സർക്കാർ മദ്യനയം അറിയാതെയല്ല ഇത്‌ പറഞ്ഞത്‌. യുഡിഎഫ്‌ സർക്കാരുകൾ എഥനോൾ നിർമാണ ഫാക്ടറി അനുവദിച്ചിട്ടുമുണ്ട്‌. ടെണ്ടർ വിളിച്ചല്ല നിക്ഷേപം കൊണ്ടുവരുന്നതെന്ന്‌ പറഞ്ഞുകൊടുക്കേണ്ടതില്ല.

മഴവെള്ള സംഭരണിയും ജലഅതോറിറ്റി വഴിയാണ്‌ വെള്ളം ഉപയോഗിക്കുകയെന്ന്‌ സർക്കാരും കമ്പനിയും സമ്മതിച്ചശേഷമാണ്‌ പ്രാഥമിക ഉത്തരവ്‌ തന്നെ. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അക്കമിട്ടുപറഞ്ഞതോടെ പ്രതിപക്ഷം വെട്ടിലായി. ഏത്‌ ചോദ്യംചോദിക്കാനും മുഖ്യമന്ത്രി സമയം നൽകിയിട്ടും ചോദ്യങ്ങളുണ്ടായില്ല. കാരണം, പുതിയ നിക്ഷേപം വേണ്ടെ എന്ന ദുഷ്‌ചിന്ത മാത്രമാണ്‌ പ്രതിപക്ഷത്തിന്‌.

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.