Skip to main content

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം ഉദ്‌ഘാടനം ചെയ്തു

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം ഉദ്‌ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ട്ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ 5 സഖാക്കളുടെ ജീവനാണ് കൊലയാളികൾ ഇല്ലാതാക്കിയത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. ആ കോൺഗ്രസ്സാണ് ഇന്ന് വെള്ളരിപ്രാവിന്റെ വേഷം ധരിച്ച് മാധ്യമ സഹായത്തോടെ സമാധാനത്തിന്റെ വക്താക്കളായി അഭിനയിക്കുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണത് മുതൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും നശിപ്പിക്കാനുള്ള വാശിയോടെ കൊലക്കത്തി കയ്യിലെടുത്ത പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അതിനെ ചെറുത്തുനിന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നതും ശക്തിയാർജിച്ചതും. ആ ചെറുത്തുനിൽപ്പിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീമേനിയിൽ ഉയർന്ന രക്തസാക്ഷി സ്മാരകം.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.