Skip to main content

കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ അത്യാധുനിക ക്യാൻസർ പഠനകേന്ദ്രം

കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ക്യാൻസർ പഠനത്തിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി
ക്യാൻസർ മേഖലയിലെ തുടർപഠനങ്ങൾക്കായി കൊച്ചി ക്യാൻസർ റിസേർച്ച്‌ സെന്ററും രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരം 5.5 കോടി രൂപയുടെ ഉപകരണങ്ങൾ ആർജിസിബി സിസിആർസിയ്‌ക്ക്‌ കൈമാറും.

ശ്വാസകോശ ക്യാൻസർ, വായിലെ ക്യാൻസർ, സ്തനാർബുദം എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാൻസർ ചികിത്സയുടെ വികസനത്തിന് ഉതകുന്ന പദ്ധതികൾ ഈ തുക വിനിയോഗിച്ച് കൊച്ചി ക്യാൻസർ സെന്ററിൽ ആവിഷ്‌കരിക്കും. ജനിതക കാരണങ്ങൾ, സൂഷ്‌മാണു വ്യവസ്ഥ എന്നിവ സംബന്ധിച്ചാവും ഗവേഷണങ്ങൾ. ക്യാൻസർ ചികിത്സയുടെ പുരോഗതിക്കാവശ്യമായ കണ്ടുപിടിത്തങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ്‌ പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.