Skip to main content

ആരോഗ്യസർവകലാശാല വൈസ്ചാൻസലറെ പുനർനിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും അക്കാദമിക് ലോകത്ത് കേട്ടുകേൾവി ഇല്ലാത്തതുമാണ്

ആരോഗ്യസർവകലാശാല വൈസ്ചാൻസലറെ പുനർനിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും അക്കാദമിക് ലോകത്ത് കേട്ടുകേൾവി ഇല്ലാത്തതുമാണ്. നിലവിലുള്ള വൈസ് ചാൻസലർക്ക് അടുത്ത വൈസ്ചാൻസലർ വരുന്നതുവരെ ആറ് മാസക്കാലം മാത്രമേ നീട്ടി നൽകാവൂ എന്ന് ആക്ടിൽ വ്യവസ്ഥയുണ്ടായിരിക്കെ അതിനെ മറികടന്നുകൊണ്ടാണ് അഞ്ചുവർഷം നിയമനം നീട്ടി നൽകുന്നതായി ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

സംസ്ഥാനസർക്കാരിൻ്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ ഇത്തരം നിയമനം നടത്തുമ്പോൾ സർക്കാരിൻ്റെ നിർദ്ദേശം പരിഗണിച്ചുകൊണ്ടാണ് നിയമനം നടത്താറ്. കേരളത്തിലെ സർവകലാശാലകൾ മികവിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിനെ തകർക്കുന്ന വിധമുള്ള ഇടപെടലാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സെനറ്റിലെ നോമിനേഷൻ ഉൾപ്പെടെ സംഘപരിവാർ - യുഡിഎഫ് അനുഭാവികളും പ്രവർത്തകരുമായവരെ തിരുകിക്കയറ്റുന്ന നടപടിയുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.