Skip to main content

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും. കേരളത്തിലെ സംരംഭകർ നൽകിയ അനുകൂല പ്രതികരണമാണ്‌ ഈ നേട്ടത്തിന്‌ പിന്നിൽ. സംരംഭങ്ങൾക്ക്‌ വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ സർക്കാർ നടത്തിയ ശ്രമഫലങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്‌. രണ്ട്‌ ബിസിനസ്‌ കേന്ദ്രീകൃത മേഖലകളിലും ഏഴ്‌ പൗര കേന്ദ്രീകൃത മേഖലകളിലുമാണ്‌ കേരളം ഒന്നാമതെത്തിയത്‌. ഈ ഒമ്പത്‌ മേഖലകളിലും സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെ 95 ശതമാനത്തിലേറെ സംരംഭകരും പിന്തുണച്ചു.

ഡിജിറ്റൽ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലും മുന്നേറാനായി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം തുടരും. ഫെബ്രുവരി 21, 22 തീയതികളിൽ നിക്ഷേപ സമ്മേളനം നടത്തും. അതിന്‌ മുന്നോടിയായുള്ള റൗണ്ട്‌ടേബിളുകളും കോൺക്ലേവുകളും റോഡ്‌ഷോകളും നടന്നുവരികയാണ്‌. മുപ്പതിനായിരം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം സംസ്ഥാനത്തിന്‌ കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ആകർഷിക്കാനായി. ഐബിഎം പോലുള്ള അന്തർദേശീയ സ്ഥാപനങ്ങളും കേരളത്തിലേക്ക്‌ എത്തി.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.