Skip to main content

മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ഈ ആരോപണങ്ങളിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ നിലപാട്‌ വ്യക്തമാക്കണം. ഇക്കാര്യത്തിൽ വി ഡി സതീശൻ സ്വയം അന്വേഷണം ആവശ്യപ്പെടണമായിരുന്നു. ഗുരുതരമായ ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കുന്നത്‌ ഭൂഷണമല്ല. പൊലീസ്‌ സേനയുമായി ബന്ധപ്പെട്ട്‌ പി വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ കർശനമായി പരിശോധിക്കും. തെറ്റ് ചെയ്തത് ഏത്‌ പ്രമാണിയായാലും സർക്കാർ കർശന നടപടി എടുക്കും. ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ്‌ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്‌. സംസ്ഥാനത്ത് ഗുരുതരമായ ആഭ്യന്തര വീഴ്‌ചകൾ ഉണ്ടായിട്ടുള്ളത്‌ യുഡിഎഫ്‌ ഭരണ കാലത്താണ്‌. പക്ഷേ, വി ഡി സതീശൻ പറഞ്ഞത്‌ തങ്ങളുടെ കാലം സ്‌കോട്‌ലാൻഡ്‌ മാതൃകയിലുള്ളതായിരുന്നുവെന്നാണ്‌. സതീശന്റെ പ്രസ്താവന തികഞ്ഞ അപഹാസ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.