Skip to main content

പൊലീസിലെ ചില പുഴുക്കുത്തുകൾ സേനയ്ക്കാകെ അപമാനം, അത്തരക്കാർ എത്ര ഉന്നതരായാലും അവരെ സേനയ്ക്കാവശ്യമില്ല

പൊലീസിലെ ചില പുഴുക്കുത്തുകൾ കാരണം സേനയ്ക്കാകെ അത് അപമാനമായി മാറുകയാണ്. ഇത്തരക്കാരെ പൊലീസ് സേനയ്ക്കാവശ്യമില്ല. കൃത്യനിർവഹണത്തിൽ നിന്നും മുഖം തിരിഞ്ഞ് നിൽക്കുന്ന ഉദ്യോഗസ്ഥരെ ഒരുതരത്തിലും സേനയിൽ തുടരാൻ അനുവദിക്കില്ല. അത്തരക്കാരെ സേനയിൽ നിന്നും പുറത്താക്കും.

ഏതൊരു സാഹചര്യത്തിലും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കുന്നവരാണ് പൊലീസ്. മുൻപൊക്കെ കേരളത്തിൽ ഇടയ്ക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് എവിടെയും അതുണ്ടാവുന്നില്ല. അതിൽ പൊലീസിന് സുപ്രധാന പങ്കുണ്ട്. സമൂഹത്തിൽ നടക്കുന്ന പല അക്രമങ്ങളും തടയാനും നിയന്ത്രിക്കാനും പൊലീസിന് സാധിക്കുന്നുണ്ട്. തെളിയിക്കപെടാനാകാത്ത എത്രയോ കുറ്റകൃത്യങ്ങൾ തെളിയിക്കാനായി. ലഹരി, മയക്കുമരുന്ന് റാക്കറ്റുകൾ ഇല്ലാതാക്കാനുള്ള മാതൃകാപരമായ ഇടപെടലുകൾ കേരള പൊലീസ് നടത്തുന്നുണ്ട്.

കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പൊലീസിനുണ്ട്. അതിനാൽ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർധിച്ചു. അതേസമയം ഇത്തരം പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇത്തരത്തിൽ പുറത്താക്കിയിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.